കുവൈത്ത് സിറ്റി : കുവൈത്ത് മുൻ ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന ഷൈഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് ന്റെ നിര്യാണത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയും കുവൈത്തും തമ്മിൽ മികച്ച ബന്ധം സൃഷ്ടിക്കുന്നതിൽ ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ഷൈഖ് നാസർ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഷൈഖ് നാസറിന്റെ വിയോഗം മൂലം കുവൈത്തി ജനതക്കും സബാഹ് കുടുംബത്തിനും ഉണ്ടായ ദുഖത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയും മുഴുവൻ ഇന്ത്യക്കാരും പങ്കു ചേരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
Home Middle East Kuwait ഷൈഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് ന്റെ നിര്യാണത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്...