സ്വർണ വില കുതിച്ചുയർന്നു

0
7

കേരളത്തിൽ ഇന്ന് സ്വർണ വില കുതിച്ചുയർന്നു. പവന് 240 രൂപ വർദ്ധിച്ച് 37440 രൂപയാണ് ഇന്നത്തെ സ്വർണ വില. ഒരു ​ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയ‍ർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വ‍‍ർണ വില ഡിസംബ‍ർ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.