സർക്കാർ ആശുപത്രികളിൽ വിദേശികളുടെ പ്രസവ സേവന ഫീസ്‌ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ്‌

കുവൈത്ത്‌ സിറ്റി : സർക്കാർ ആശുപത്രികളിൽ വിദേശികളുടെ പ്രസവ സേവന ഫീസ്‌ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ്‌ വ്യക്തമാക്കി.അതേസമയം പ്രസവാശുപത്രികളിൽ 3 അധിക വാർഡുകൾ പ്രവർത്തിക്കുമെന്നും പാർലമെന്റിൽ സഫാ അൽ ഹാഷിം നടത്തിയ പരാമർശ്ശനത്തിനു മറുപടിയായി അദ്ധേഹം അറിയിച്ചു.ഗർഭിണികളായ വിദേശികൾ സന്ദർശ്ശക വിസയിൽ രാജ്യത്ത്‌ എത്തുകയും ചുരുങ്ങിയ ചെലവിൽ സർക്കാർ ആശുപത്രികളിൽ വെച്ച്‌ പ്രസവം നടത്തുകയും ചെയ്യുന്നുണ്ട്‌ .ഇത്‌ കാരണം സ്വദേശികൾക്ക്‌ ഡോക്റ്ററുമായുള്ള അപ്പോയിൻമന്റ്‌ ലഭിക്കുന്നതിനു കാല താമസം നേരിടുന്നുവെന്നായിരുന്നു സഫാ അൽ ഹാഷിമിന്റെ പരാമർശ്ശം.ഇതിനാൽ അമീരി, സബാഹ്‌ , ജാബർ ആശുപത്രികളിലെ സേവനം സേവനം സ്വദേശികൾക്ക്‌ മാത്രമായി പരിമിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കുവൈത്ത്‌ സ്വദേശികൾക്ക്‌ സൗജന്യ ചികിൽസ ലഭ്യമാക്കുന്ന ഏത്‌ വിദേശരാജ്യമാണു ലോകത്തുള്ളതെന്നും അവർ ചോദിച്ചു.

 

News – Ismail Payyoli