സ്വദേശങ്ങളിലേക്ക് മടങ്ങിപോയ 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പുതിയ വിസയിൽ കുവൈത്തിലേക്ക് മടങ്ങി വരാൻ സാധ്യച്ചേക്കും

0
156

കുവൈത്ത് സിറ്റി : 60 വയസ്സ് കഴിഞ്ഞ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികൾക്ക് റെസിഡൻസി പുതുക്കി നൽകേണ്ടെന്ന മാനവവിഭവശേഷി മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്വദേശങ്ങളിലേക്ക്  തിരികെ പോയ 60 വയസ്സ് കഴിഞ്ഞ  പ്രവാസികൾക്ക് പുതിയ വിസയിൽ കുവൈത്തിലേക്ക് മടങ്ങിവരാൻ സാധിച്ചേക്കും . സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

റെസിഡൻസി തുറക്കുന്നതുമായി ബന്ധപ്പെട്ട്  ഫത്വ നിയമ നിർമാണ സമിതി കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ആണ്  പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ജനുവരി ഒന്ന് മുതൽ വിസ പുതുക്കുന്നതിൽ നിയന്ത്രണം  പ്രാബല്യത്തിലായതിനെ തുടർന്ന് ആയിരക്കണക്കിന് പ്രവാസികളാണ്  കുവൈത്ത് വിട്ടത്. ഇവർക്ക് ഏറെ ആശ്വാസകരമായ ആകുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ .അതോടപ്പം താൽക്കാലിക പെർമിറ്റുകളിൽ കുവൈത്തിൽ കഴിഞ്ഞിരുന്ന അറുപത് വയസിന് മുകളിലുള്ള 5000 ത്തോളം വിദേശികൾക്കും പുതിയ തീരുമാനം ഗുണകരമാകും.