ഉബൈദ് ചങ്ങലീര& നാഫി മെമ്മോറിയൽ ട്രോഫി : മാക് കുവൈത്ത് ചാമ്പ്യന്മാർ

0
34

കുവൈത്ത്: കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി സ്പോർട്സ്‌ വിങ്യുടെ ആഭിമുഖ്യത്തിൽ നടന്ന രണ്ടാം ഉബൈദ് ചങ്ങലീരി മെമ്മോറിയൽ ട്രോപി നാഫി മെമ്മോറിയൽ റണ്ണറപ്പ് ട്രോഫികൾക്കായുള്ള ആൾ ഇന്ത്യാ സേവൻസ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ മാക് കുവൈത്ത് ജേതാക്കളായി. മിഷ്രിഫ് പാസ് ഗ്രൗണ്ടിൽ സ്റ്റേറ്റ് പ്രസിഡന്റ് നാശർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.ഫൈനൽ മത്സരത്തിൽ മാക് കുവൈത്തും വി മാർക്കോ & മാർക്കോ ടീമിനെതിരെ സമനിലയിൽ കളി അവസാനിച്ചതിനെ തുടർന്ന്, പെനാൽറ്റി ഷൂട്ടൗട്ടിൽ 5–4 എന്ന സ്കോറിൽ മാക് കുവൈത്ത് വിജയികളായി.

ചാമ്പ്യന്മാർക്കുള്ള ട്രോഫി ജില്ലാ പ്രസിഡണ്ട് അഷറഫ് അപ്പക്കാടൻ, എ.എം ഗ്രൂപ്പ് ചെയർമാൻ ആബിദ് മുളയങ്കാവ്, കെഫാക് പ്രസിഡണ്ട് സഹീർ എന്നിവർ ചേർന്ന് സമ്മാനിച്ചു.റണ്ണറപ്പ് ടീമിന് ട്രോഫി ജില്ലാ സെക്രട്ടറി ബഷീർ തെങ്കര, സ്റ്റേറ്റ് സെക്റ്ററി ഗഫൂർ വയനാട്, കെഫാക് സെക്ട്രി മൻസൂർ കുന്നതേരി എന്നിവർ ചേർന്ന് കൈമാറി. സെക്കന്റ് റണ്ണറപ്പിനുള്ള ട്രോഫി ജില്ലാ ട്രഷറർ അബ്ദുൽ റസാഖ് കുമരനെല്ലൂർ. തേർഡ് റണ്ണറപ്പിനുള്ള ട്രോഫി ജില്ലാ വൈസ് പ്രസിഡണ്ട് സൈദലവി ഒറ്റപ്പാലവും വിന്നേഴ്സിനുള്ള കാശ് പ്രൈസ് ജില്ലാ സ്പോർട്സ് വിങ് ചെയർമാൻ സൈദലവി വിളയൂർ. റണ്ണറപ്പിനുള്ള കാശ് പ്രൈസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഷാനിഷാദ് വിതരണം ചെയ്തു. ടൂർണമെന്റ്ൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള ഉപഹാരങ്ങൾ ജില്ലാ ഭാരവഹികളായ നിസാർ പുളിക്കൽ, സുലൈമാൻ പിലാത്തറ, ഷിഹാബ് പൂവക്കോട്, സക്കീർ പുതുനഗരം, മമ്മുണി വീ പി സ്പോർട്സ് വിംഗ് ജനറൽ കൺവീനർ അൻസാർ കെ വീ എന്നിവരും വിവിധ മണ്ഡലം ഭാരവാഹികളും കൈമാറി. സംസ്ഥാന സെകട്ടറി മുസ്തഫ കാരി ട്രഷറർ ഹാരിസ് വള്ളിയോത്ത് മറ്റു സഹഭാരവാഹികളും വിവിധ ജില്ലാ ഭാരവഹികളും സന്നിഹിതരായിരുന്നു.