കെ ഇ എ സപ്ത സംഗീതം സീസൺ 2 ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

0
42

കുവൈത്ത്: കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ ഇ എ കുവൈത്ത് ) സാൽമിയ – ഹവല്ലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സപ്ത സംഗീതം സീസൺ 2 വൻ ജന പങ്കാളിത്തം കൊണ്ട്‌ ശ്രദ്ദ നേടി. പ്രസിഡന്റ്‌ മുഹമ്മദ്‌ ഹദ്ദാദിന്റെ അധ്യക്ഷതയിൽ കെ ഇ എ പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി സി എച് ഉൽഘാടനം ചെയ്തു. ചെയർമാൻ ഖലീൽ അടൂർ, ചീഫ് പാട്രൻ അപ്സര മഹമൂദ്, പ്രോഗ്രാം ചെയർമാൻ പി എ നാസർ, സത്താർ കുന്നിൽ, സലാം കളനാട്, അസീസ് തളങ്കര, കുവൈത്ത് ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ ഖാലിദ് ശരീഫ്, ഫിനാൻസ് മാനേജർ അഹ്‌മദ്‌ റിസ്ക്ക്‌, പ്രശാന്ത്, ശ്രീനിവാസൻ, ഫൈസൽ സി എച്, വിമൽ ശിവൻ, ജാസിർ എം പി എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട്‌ സംസാരിച്ചു. KIECO എക്സ്ചേഞ്ചിനുള്ള ഉപഹാരം പി എ നാസർ, മെട്രോ മെഡിക്കൽ ഗ്രൂപ്പിനുള്ള ഉപഹാരം മുഹമ്മദ്‌ ഹദ്ദാദും വിതരണം ചെയ്തു. പ്രവാസ ജീവിതത്തിൽ 40 വർഷം പൂർത്തിയാക്കിയ ഏരിയ സീനിയർ അംഗം കാദർ സൽവയെ ഖലീൽ അടൂർ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രമുഖ ഗായകർ ആയ റമീസ്, റിയാനാ റമീസ്, റോജോ കുവൈത്ത്, സാബിർ സബിക്കാസ് എന്നിവർ അവതരിപ്പിച്ച ഗാനമേളയും, കുവൈത്തിലെ കലാകാരികൾ അവതരിപ്പിച്ച ജ്വാല കുവൈത്തിന്റെ കൈ കൊട്ടിപാട്ട്, ഭരത നാട്യം, കോൽകളി എന്നിവ പരിപാടിക്ക്‌ മാറ്റു കൂട്ടി. യൂസഫ് കൊതിക്കാൽ, ഫാറൂഖ് ശർക്കി, കാദർ കൈതക്കാട്, കമറുദ്ധീൻ സി, അസ്‌ലം പരപ്പ, മീഡിയ വിങ് കൺവീനർമ്മാരായ അബ്ദുള്ള കടവത്ത്, റഫീഖ് ഒളവറ, കബീർ മഞ്ഞംപാറ, ഏരിയാ നേതാക്കളാായ ശാഹുൽ ഹമീദ്, റിയാസ്, സിറാജ് ചുള്ളിക്കര, ധനൻജയൻ, ഹസ്സൈനാർ, ഫർഹാൻ യൂസഫ്, ഫവാസ് അതിഞ്ഞാൽ, എൻ എം കുഞ്ഞി, ഷഹീദ് പാട്ടില്ലത്ത് എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. യാസർ കരിങ്കല്ലത്താണി പരിപാടി നിയന്ത്രിച്ചു. സ്വാഗത സംഘം ജന. കൺവീനർ ഹസ്സൻ ബല്ല സ്വാഗതവും ഓർഗ നൈസിങ് സെക്രട്ടറി ഫായിസ് ബേക്കൽ നന്ദിയും പറഞ്ഞു.