കുവൈത്ത് സിറ്റി : ഹവല്ലിയിൽ വാഹനമിടിച്ച് ഡെലിവറി ബൈക്ക് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഡെലിവറി ബൈക്ക് ഡ്രൈവർ ട്രാഫിക് ലംഘിച്ചാണ് വാഹനമോടിച്ചിരുന്നത്. ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ കുവൈത്തി പാരനാണ്. ഇയാളെ സംഭവ സ്ഥലത്തെത്തിയ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.






























