കുവൈത്ത് സിറ്റി: സ്ത്രീകൾ വാഹനം ഓടിക്കുമ്പോൾ നിഖാബ അല്ലെങ്കിൽ ബുർഖ ധരിക്കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് നിഖാബ ധരിച്ച് വാഹനം ഓടിച്ചാൽ 50 ദിനാർ വരെ പിഴ ഈടാക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ ആഭ്യന്തരമന്ത്രാലയം വ്യക്തത വരുത്തിയിരിക്കുന്നത്. നിഖാബ ധരിച്ച് സ്ത്രീകൾ വാഹനം ഓടിക്കുമ്പോൾ അവരെ തിരിച്ചറിയുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥർ നേരിടുന്ന തടസ്സങ്ങൾ മുൻ നിർത്തി 1984-ൽ പുറപ്പെടുവിച്ച മന്ത്രിസഭാ തീരുമാണ് ഇത്. എന്നാൽ വനിതാ പോലീസുകാരുടെ സേവനം ഇപ്പോൾ ലഭ്യമായതിനാൽ അവരെ പരിശോധിക്കുന്നതിനും തിരിച്ചറിയുന്നതിനുമുള്ള സൗകര്യം നിലവിലുണ്ട്. ഇതിനാൽ തന്നെ നിലവിൽ ഈ നിയമം പ്രസക്തമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Home Middle East Kuwait സ്ത്രീകൾ ബുർഖ ധരിച്ച് വാഹനമോടിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച വാർത്ത നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം