സൗദി അറേബ്യ അതിർത്തികൾ തുറന്നു

റിയാദ്: അതി വ്യാപന ശേഷിയുള്ള കൊറോണ മുൻകരുതലെന്നോണം അടച്ച അതിർത്തികൾ സൗദി അറേബ്യ തുറന്നു. കഴിഞ്ഞ ഡിസംബർ 20ന് അടച്ച് കര നാവിക വ്യോമ അതിർത്തികളാണ് ഇന്ന് രാവിലെ 11 മണിയോടെ വീണ്ടും തുറന്നത്. പുതിയ ഇനം കൊറോണ വ്യാപനം ഉള്ള രാജ്യങ്ങളിൽ നിന്ന് ഒഴികെയുള്ള വർക്ക് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കാം. അതേസമയം ജനിതക മാറ്റം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നുള്ളവർ 14 ദിവസത്തെ ക്വാറൻ്റെനിൽ കഴിയണം.