കുവൈത്ത് സിറ്റി : കാസർഗോഡ് ജില്ലാ അസോസിയേഷൻ (കെ ഇ എ ) കുവൈറ്റ് ഖൈത്താൻ ഏരിയ സംഘടിപ്പിച്ച ഓൺലൈൻ മെഗാ ക്വിസ്, തുടർച്ചയായ 10 ദിവസങ്ങളുടെ മത്സരത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന സമ്മാനദാന ത്തോടുകൂടി വിജയകരമായി സമാപിച്ചു.
കോവിഡ് മഹാമാരി മൂലം എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലേക്ക്, മാറിയപ്പോൾ കെ ഇ എ കൈത്താൻ മുന്നോട്ടുവെച്ച ഒരു പദ്ധതിയായിരുന്നു, അറിയാം അറിവു പകരാം എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് നടത്തിയ ഓൺലൈൻ മെഗാ ക്വിസ് മത്സരം.
കുവൈത്തിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ ബദർ അൽ സമാ ഹെൽത്ത് സെൻററും, ടെക്സസ് യൂണിഫോം കുവൈറ്റുമായി സഹകരിച്ചുകൊണ്ട് പത്ത് ദിവസങ്ങളിലായി നടത്തിയ ഓൺലൈൻ മത്സരത്തിലൂടെ രണ്ടായിരത്തിലധികം ആളുകൾ കുവൈത്തിൽ നിന്നും നാട്ടിൽ നിന്നും ഓൺലൈൻ വഴി പങ്കെടുക്കുകയും 33 ഓളം സമ്മാന ജേതാക്കളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.
ക്വിസ് മാസ്റ്ററായി സലാം കളനാട് നിയന്ത്രിച്ച മത്സരത്തിൽ പ്രോഗ്രാം കൺവീനർ കബീർ മഞ്ഞംപാറ കൈത്താൻ പ്രസിഡണ്ട് കാദർ കടവത്ത്,ആക്ടിങ് സെക്രട്ടറി സമ്പത്ത് മുള്ളേരിയ, ഖാലിദ് പള്ളിക്കര, അഷ്‌റഫ് കൊളിയടുക്കം, കുത്തുബുദ്ധീൻ, മണി പുഞ്ചാവി, രാജേഷ് പരപ്പ തുടങ്ങിയവർ നേതൃത്വം നൽകി.
പത്താം ദിവസം നടന്ന സമ്മാനദാന ചടങ്ങിൽ സംഘടന ചീഫ് പേട്രൺ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു . സംഘടനയുടെ കേന്ദ്ര ആക്ടിംഗ് പ്രസിഡണ്ട് നാസർ ചുള്ളിക്കര , ട്രഷറർ മുഹമ്മദ് കുഞ്ഞി ,ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു
മെഗാ സമ്മാനാർഹയായ ആയിതി ശ്രീനിവാസനും , ഓരോ ദിവസങ്ങളിലെ വിജയികൾക്കും കെ ഇ എ കൈത്താൻ ഏരിയ പ്രസിഡന്റ് കാദർ കടവത്ത് , ആക്ടിങ് സെക്രട്ടറി സമ്പത്ത് മുള്ളേരിയ , ഭാരവാഹികളായ അഷ്‌റഫ് കോളിയടുക്കം , കാലിദ് പള്ളിക്കര , സാജിദ് സുൽത്താൻ , രാജേഷ് പരപ്പ , ഇല്ല്യാസ് , സി പി അഷ്‌റഫ് , നിസാം മൗക്കോട് , ക്വിസ് മാസ്റ്റർ സലാം കളനാട് , കൺവീനർ കബീർ മഞ്ഞംപാറ , കെ ഇ എ ചീഫ് പേട്രൺ സത്താർ കുന്നിൽ , ആക്‌റ്റിംഗ് പ്രസിഡന്റ് നാസർ ചുള്ളിക്കര , ട്രഷറർ മുഹമ്മദ് കുഞ്ഞി , ഹമീദ് മധുർ, മറ്റു ഏരിയ ഭാരവാഹികൾ സമ്മാനങ്ങൾ കൈമാറി. സമ്മാനദാന ചടങ്ങിൽ പ്രോഗ്രാം കൺവീനർ കബീർ മഞ്ഞംപാറ സ്വാഗതം പറയുകയും കാലിദ് പള്ളിക്കര നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.