പ്രവാസികൾക്ക് തിരിച്ചടി, ഒമാനിൽ പ്രവാസി തൊഴിലാളികൾക്ക് ഇലക്ട്രിക്കൽ വയറിങ് ലൈസൻസ് നൽകുന്നത് പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി നിരോധിച്ചു. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ഇത്.
ഈ വർഷം രാജ്യത്തെ പൗരന്മാർക്കായി 32,000 തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിൽ പൗരന്‍മാര്‍ക്ക് തൊഴിൽ നൽകുന്നതിനുള്ള ശ്രമങ്ങള്‍ ഇതിന്‍റെ ഭാഗമായി ആരംഭിച്ചു.പ്രതിരോധ മന്ത്രാലയത്തിലും, വൈദ്യുതി വകുപ്പിലും തീരുമാനം വേഗത്തില്‍ നടപ്പിലാക്കാന്‍ നടപടികള്‍ ആരംഭിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഒമാനികളുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പ്രവാസി തൊഴിലാളികൾക്ക് ലൈസൻസ് പുതുക്കുന്ന നടപടി നിര്‍ത്തിയതായി ഒമാന്‍ ഭരണകൂടം അറിയിച്ചു. ഇന്നലെ ഇതു സംബന്ധിച്ച ഉത്തരവ് അധികൃതർ പുറത്തിറക്കി. സ്വദേശിവത്കരണം ശക്തമാക്കുന്നതിലൂടെ മലയാളികളടക്കമുള്ള പ്രവാസികളുടെ തൊഴില്‍ നഷ്ടമാകും