ശമ്പള വിതരണം വൈകി; കുവൈറ്റ് ഓയിൽ കമ്പനി കരാറുകാർക്ക് പിഴ ചുമത്തും

കുവൈറ്റ് സിറ്റി: കുവൈറ്റ് ഓയിൽ കമ്പനിയുമായി ബന്ധപ്പെട്ട് ഓയിൽ സർവീസിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ കമ്പനി നിശ്ചിത തീയതികളിൽ സ്വദേശി തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ വൈകിയെന്ന കുറ്റത്തിന്  2,000 ദിനാർ പിഴ ചുമത്തുമെന്ന് പ്രൈവറ്റ് സെക്ടർ വർക്കേഴ്സ് യൂണിയൻ മേധാവി ഖാലിദ് അൽ അനാസി പറഞ്ഞു. കമ്പനി കുടിശ്ശിക അടച്ചാലും പിഴ ബാധകമാകുമെന്ന് അൽ-അനാസി ഊന്നിപ്പറഞ്ഞു, ദേശീയ തൊഴിൽ നിരക്കുകൾ പല സ്വകാര്യമേഖലാ കമ്പനികളും പാലിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.