കുവൈത്തിൽ മോശം കാലാവസ്ഥയെ തുടർന്ന് മണലിൽ പെട്ടുപോയ 35 വാഹനങ്ങൾ അഗ്നിശമനസേന പുറത്തെടുത്തു

0
7

കുവൈത്ത് സിറ്റി: പൊടി കാറ്റ് മൂലം ഉണ്ടായ മോശം കാലാവസ്ഥയെ തുടർന്ന് മണലിൽ പെട്ടുപോയ 35 വാഹനങ്ങൾ തിരിച്ചെത്തിക്കാൻ സാധിച്ചതായി ഫയർ സർവീസ് സാങ്കേതിക സഹായ ബ്രിഗേഡ് അറിയിച്ചു. സൽമ , അർട്ടൽ, വഫ്ര, സഫി എന്നി റോഡുകളിൽ ആയാണ് വാഹനങ്ങൾ അകപ്പെട്ട പോയത്. ഇതിൽ പല പ്രദേശങ്ങളിലും അഗ്നിശമന സേനാംഗങ്ങൾ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് എന്നും അധികൃതർ വ്യക്തമാക്കി