അവധിക്ക് കുവൈത്തിന് പുറത്തുപോകുന്ന പ്രവാസി അധ്യാപകർ രാജിക്കത്ത് സമർപ്പിക്കണമെന്ന നിർദ്ദേശവുമായി ചില സ്വകാര്യ സ്കൂളുകൾ

0
7

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തേക്ക് അവധിക്കു പോകുന്ന അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരോട് രാജിക്കത്ത് സമർപ്പിക്കാൻ കുവൈത്തിലെ ചില സ്വകാര്യ സ്കൂളുകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. യാത്ര നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇവരിൽ പലർക്കും കുവൈത്തിലേക്ക് മടങ്ങി വരാൻ കഴിഞ്ഞേക്കില്ല എന്ന സാധ്യത മുന്നിൽ കണ്ടാണ് ഇത്തരമൊരു നിർദ്ദേശം. ഇവരുടെ ഒഴിവുകളിലേക്ക് മറ്റു ബുദ്ധിമുട്ടുകൾ കൂടാതെ അഡ്മിനിസ്ട്രേഷന് പകരം ജീവനക്കാരെ നിയമിക്കുന്നതിനായാണിത്.