കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് നിർണയത്തിനുള്ള പിസിആർ പരിശോധന നിരക്ക് വീണ്ടും കുറച്ചു. പിസിആർ പരിശോധനയ്ക്ക് 14 കെഡിയാണ് പരമാവധി വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഞായറാഴ്ച മുതൽ ഇത് നിലവിൽ വരും.ആരോഗ്യ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജാർ ആണ് ഇക്കാര്യം അറിയിച്ചത്.ആന്റിജൻ ടെസ്റ്റുകളുടെ വിലയും പരമാവധി 3 ദിനാറായി കുറച്ചു.