കുവൈത്തിലെ ഇന്ത്യൻ വനിതകളെ ഒരുമിച്ചു ചേർക്കാർ ഇന്ത്യൻ വനിതാ നെറ്റ്‌വർക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാ മേഖലകളിൽ നിന്നുമുള്ള ഇന്ത്യക്കാരായ വനിതകളെ  ഒന്നിപ്പിച്ചു കൊണ്ടുള്ള ഇന്ത്യൻ വനിതാ നെറ്റ്‌വർക്ക് (IWN) ൻ്റെ ഔദ്യോഗിക ഉദ്ഘാടനം അംബാസിഡർ സിബി ജോർജ് നിർവഹിച്ചു.

കുവൈത്തിലെ നയതന്ത്ര, വ്യാപാര കുവൈത്തിലെ മേഖലകളിൽനിന്നും നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.  എംബസിയുടെ കമ്മ്യൂണിറ്റി  ഔട്ട് റീച്ച് പ്രവർത്തനങ്ങളുടെ ഭാഗമായി  എല്ലാ ഇന്ത്യൻ സ്ത്രീകളെയും ഒരു പ്ലാറ്റ്ഫോമിൽ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തതാണ്  ഇന്ത്യൻ വിമൻസ് നെറ്റ്വർക്ക് (IWN).

കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യക്കാരായ സ്ത്രീകൾക്ക് ഇതിൽ ഭാഗമാകാം.  വിദ്യാഭ്യാസം, ബിസിനസ്സ്, സംസ്കാരം, ആരോഗ്യം, ശാസ്ത്രം, സാഹിത്യം, കല, കായികം എന്നിവയിലെ വിവിധ പ്രവർത്തനങ്ങളിലൂടെ അവരുടെ ഇടപഴകൽ പ്രോത്സാഹിപ്പിക്കാനും IWN ലക്ഷ്യമിടുന്നു.

ചുവടെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്ത് IWN ൽ അംഗമാകാം

https://docs.google.com/forms/d/e/1FAIpQLSe4TFndUhAbyoaz2TJW5gf Htnzm Lv3HZzA5fazAWQMfveVAQ/viewform

രജിസ്ട്രേഷൻ ഡ്രൈവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, com1.kuwait@mea.gov.in എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.