ദുബായ്: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ എം ജി ശ്രീകുമാറിന് യുഎഇയുടെ ഗോൾഡൻ വിസ. ദുബൈ ആർട്സ് ആൻഡ് കൾച്ചർ വകുപ്പാണ് ദീർഘകാല ഗോൾഡൻ വിസ അനുവദിച്ചത്. ദുബൈയിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചാണ് എം.ജി ശ്രീകുമാറിന്റെ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇ.സി.എച്ച് സി.ഇ.ഓ ശ്രി ഇഖ്ബാൽ മാർക്കോണിയും സാന്നിധ്യത്തിൽ എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും ഗോൾഡൻ വിസ
ഏറ്റുവാങ്ങി. പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം ഏറ്റുവാങ്ങാൻ ദുബൈയിലെത്തിയതാണ് എം.ജി ശ്രീകുമാറും ഭാര്യയും.വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യുഎഇ സർക്കാർ നൽകുന്നതാണ് ഗോൾഡൻ വിസ.