കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വീണ്ടും ആക്രമണം. ലഹരിക്കടിമയായ വാഹന മോഷ്ടാവ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചു. സാൽമിയയിലായിരുന്നു സംഭവം. മോഷ്ടിച്ച വാഹനവുമായി കടന്നു കളയാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി. തുടർന്ന് ഇയാൾ സഞ്ചരിച്ച വാഹനത്തിൽ നടത്തിയ പരിശോധനയിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.
Home Middle East Kuwait കുവൈത്തിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ലഹരിക്കടിമയായ മോഷ്ടാവ് കുത്തിപ്പരിക്കേൽപ്പിച്ചു






























