കുവൈറ്റ്: പുതുവർഷം പിറന്ന് മണിക്കൂറുകൾക്കുള്ളിൽ കുവൈറ്റ് വരവേറ്റത് 24 കുഞ്ഞുങ്ങളെ. രാജ്യത്തെ വിവിധ ആശുപത്രികളിലായി 14 പെണ്‍കുട്ടികളും 10 ആൺകുട്ടികളും ഉള്‍പ്പെടെ 24 കുട്ടികളാണ് 2020ലെ ആദ്യ ദിനത്തിൽ ജനിച്ചത്.
2020 പിറന്ന് ഒരു നിമിഷത്തിന് ശേഷമാണ് ആദ്യ കുഞ്ഞിന്റെ ജനനം രേഖപ്പെടുത്തിയത്. 12.01ന് ഫർവാനിയ ആശുപത്രിയിൽ ജനിച്ച ഈ കുഞ്ഞാണ് കുവൈറ്റിലെ ആദ്യ ന്യൂഇയർ ബേബി. സെക്കൻഡുകളുടെ വ്യത്യാസത്തിൽ തന്നെ അൽ അദാൻ ആശുപത്രിയിൽ അടുത്ത കുഞ്ഞിന്റെയും ജനനം രേഖപ്പെടുത്തി.
സ്വകാര്യ ആശുപത്രികളിൽ മോവസത്തിലാണ് ആദ്യ ന്യൂഇയർ ബേബി ജനിച്ചത്. മറ്റൊരു ആശുപത്രിയായ അൽ സലേമിലും പുതുവർഷം പിറന്ന് അഞ്ച് നിമിഷം പിന്നിട്ടാണ് ന്യൂഇയർ ബേബി എത്തിയത്.