ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ  1,02,000 സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതായി ജലവൈദ്യുത മന്ത്രാലയം

കുവൈത്ത് സിറ്റി: ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ  വ്യാപാരസ്ഥാപനങ്ങളിലും പാർപ്പിട മേഖലകളിലും 102,000 സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതായി ജലവൈദ്യുത മന്ത്രാലയം അറിയിച്ചു.  അടുത്ത ഞായറാഴ്ച മുതൽ സ്വകാര്യ വസതികളിൽ മീറ്ററുകൾ സ്ഥാപിക്കുന്ന ജോലി നടക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. സ്മാർട്ട് മീറ്ററുകൾ മന്ത്രാലയത്തിന്റെ ഉപഭോക്തൃ ബില്ലിംഗ് ഡിപ്പാർട്ട്‌മെന്റിന് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകും, കൂടാതെ പേയ്‌മെന്റുകൾ ശേഖരിക്കുന്നതിനും പഴയ മീറ്ററുകൾ ഉപയോഗിച്ചിരുന്നതുപോലെ കുമിഞ്ഞുകൂടുന്ന ബില്ലുകൾ തടയുന്നതിനും ഇത് സഹായിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഓൺലൈൻ വഴിയോ ഉപഭോക്തൃ കാര്യ കേന്ദ്രങ്ങൾ വഴിയോ  വൈദ്യുതി ഉപയോഗത്തിനുള്ള പണം നൽകാൻ സ്മാർട്ട് മീറ്ററുകൾ ഉപഭോക്താക്കളെ പ്രാപ്തരാക്കും.