കുവൈത്തിൽ 322,000 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ 322,000 ആളുകൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കൊറോണ പ്രതിരോധ നടപടികളും  വാക്സിനേഷൻ വിശദാംശങ്ങളും ആളും പ്രതിവാര മന്ത്രിസഭായോഗത്തിൽ വിശദീകരിക്കവെയാണ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബ ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തവരിൽ  65 വയസ്സും അതിനു മുകളിലും പ്രായമുള്ള എല്ലാവർക്കും ഇതിനോടകം തന്നെ വാക്സ് നൽകിയതായി അദ്ദേഹം അറിയിിച്ചു.