പൊടിക്കാറ്റ്; കുവൈത്തിലെ സ്കൂളുകൾക്ക് ഇന്ന് അവധി

കുവൈത്ത്‌ സിറ്റി :   ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കുവൈത്തിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് അവധി പ്രഖ്യാപിച്ചു. അവധി ലഭിക്കുക വിദ്യാർഥികൾക്ക് മാത്രമാണ്. അധ്യാപകർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർ ജോലിക്ക്‌ ഹാജരാകേണ്ടതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണു തീരുമാനം.