നെറ്റ്ഫ്ലിക്സിലെ ഉള്ളടക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി കുവൈത്ത്

കുവൈത്ത് സിറ്റി:  നെറ്റ്ഫ്ലിക്‌സിലെ പരിപാടികളിലെ ഉള്ളടക്കങ്ങൾ  “സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന്” കുവൈത്ത്. കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെയും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയുടെയും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“അനുചിതമായത്” എന്ന് കാണുന്ന ഏതൊരു ഉള്ളടക്കവും കർശനമായി നിരോധിക്കും, ഗൾഫ് അറബ് രാജ്യങ്ങളുടെ ആവശ്യം നിറവേറ്റാത്ത പക്ഷം, നെറ്റ്ഫ്ലിക്സ് നിയമനടപടി നേരിടേണ്ടിവരുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇസ്ലാമിക മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തതും കുറ്റകരവുമായ ഉള്ളടക്കങ്ങൾ പിൻവലിക്കണം എന്ന് ജിസിസി രാജ്യങ്ങൾ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.