കുവൈത്തിൽ പുതിയ ക്യാബിനറ്റ്, രണ്ട് എംപിമാർ ഉൾപ്പെടെ 11 പുതുമുഖങ്ങൾ

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ പുനഃസംഘടനയ്ക്ക് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് അംഗീകാരം നൽകിക്കൊണ്ട് ഞായറാഴ്ച ഉത്തരവിറക്കി. ക്യാബിനറ്റിൽ 11 പേർ പുതുമുഖങ്ങളാണ് ഇതിൽ രണ്ടുപേർ എംപിമാരും. അതേസമയം മുൻ മന്ത്രിസഭയിൽ നിന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ്, ഇൻഫർമേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി, ധനകാര്യ മന്ത്രി അബ്ദുൾവഹാബ് അൽ റുഷൈദ് എന്നിവർ ഈ ക്യാബിനറ്റിലും നിലനിന്നും. ഒക്‌ടോബർ 6-ന് കാബിനറ്റ്  പ്രഖ്യാപിച്ചിരുന്നു, എന്നാൽ മന്ത്രിസഭയിൽ ഉൾപ്പെട്ട ഏക എംപി സ്ഥാനം നിരസിക്കുകയും തുടർന്ന് മറ്റ് പാർലമെൻറ് അംഗങ്ങളുടെ കടുത്ത എതിർപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിൽ ഇത് ഉടൻ തന്നെ പിൻവലിക്കുകയായിരുന്നു.

പരിഷ്കരണവാദിയായി അറിയപ്പെടുന്ന പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അൽ-നവാഫ് അൽ-സബാഹ് ഞായറാഴ്ച പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുന്നതിന് മുമ്പ് മിക്കവാറും എല്ലാ പാർലമെൻറ് അംഗങ്ങളുമായും വിപുലമായ മീറ്റിംഗുകൾ നടത്തിയിരുന്നു

മന്ത്രിസഭാംഗങ്ങൾ:

1 തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്, പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും.

2 – ബരാക് അലി അൽ-ഷൈതാൻ, ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും.

3 – ഡോ. ബാദർ ഹമദ് അൽ മുല്ല, ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും.

4 – അമാനി സുലൈമാൻ ബു ഖമാസ്, പൊതുമരാമത്ത് , വൈദ്യുതി, ജലം, പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി.

5- അബ്ദുൾറഹ്മാൻ ബേദ അൽ മുതൈരി, വാർത്താവിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും.

6 – അബ്ദുൽവാഹബ് മുഹമ്മദ് അൽ-റുഷൈദ്, ധനകാര്യ, സാമ്പത്തിക, നിക്ഷേപകാര്യ വകുപ്പ് സഹമന്ത്രി.

7 – ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽ-അവധി, ആരോഗ്യമന്ത്രി.

8 – സേലം അബ്ദുല്ല അൽ-ജാബർ അൽ-സബാഹ്, വിദേശകാര്യ മന്ത്രി.

9 – അമ്മാർ അൽ-അജ്മി, ദേശീയ അസംബ്ലി കാര്യം , ഭവന, നഗര വികസന വകുപ്പുകളുടെ സഹമന്ത്രി.

10 – അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ്, പ്രതിരോധ മന്ത്രി.

11 – അദുലാസിസ് വലീദ് അൽ മുജിൽ, മുനിസിപ്പൽ കാര്യ സഹമന്ത്രി.

12- മസെൻ സാദ് അൽ നഹിദ്, വാണിജ്യ വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രിയും.

13 – ഡോ. ഹമദ് അബ്ദുൽവഹാബ് അൽ-അദ്വനി, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിയും.

14 – അബ്ദുൽ അസീസ് മജീദ് അൽ-മജീദ്, നീതിന്യായ മന്ത്രിയും എൻഡോവ്‌മെന്റ്, ഇസ്‌ലാമിക് കാര്യ മന്ത്രിയും നസഹ എൻഹാൻസ്‌മെന്റ് സഹമന്ത്രിയും.

15 – മായ് ജാസിം അൽ-ബാഗ്ലി, സാമൂഹ്യകാര്യ-സാമൂഹിക വികസന മന്ത്രിയും വനിതാ ശിശുകാര്യ സഹമന്ത്രിയും.