കുവൈറ്റ് സിറ്റി: ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം പ്രത്യേക സ്റ്റാംപ് പുറത്തിറക്കും. മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽഹൈസ് ആണ് ഇക്കാര്യം അറിയിച്ചത്.
“ദി ലിബറേഷൻ ടവർ ഓഫ് ഗ്ലോറി ആൻഡ് പ്രൈഡ്” എന്ന ആഘോക്ഷം ഇന്ന് മുതൽ 26 വരെ നീണ്ടുനിൽക്കും . വാണിജ്യ വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അഫയേഴ്‌സ് സഹമന്ത്രിയുമായ മാസെൻ അൽ നഹെദിന്റെ മേൽനോട്ടത്തിലാണ് ആഘോഷം ആരംഭിക്കുന്നതെന്ന് അൽ-ഹൈസ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് ആഘോഷങ്ങൾ നടക്കുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള സമയം മന്ത്രാലയങ്ങൾ, വകുപ്പുകൾ, നയതന്ത്ര ഏജൻസികൾ എന്നിവയ്ക്കായിട്ടണ്, വൈകുന്നേരം 3 മുതൽ രാത്രി 8 വരെ പൗരന്മർ, പ്രവാസികൾ എന്നിവർക്കാണ്































