മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുപ്രീം കോടതി നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കേരള-തമിഴ്‌നാടിനോട് ശക്തമായ നിർദ്ദേശം

0
253

ഇടുക്കി :മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടിലെ ശിപാർശകൾ അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

നിർദ്ദേശങ്ങൾ നടപ്പിലാക്കാത്തതിനെതിരെ ഇരു സംസ്ഥാനങ്ങളെയും കോടതി വിമർശിച്ചു. അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള ശിപാർശകൾ എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചോദിച്ച കോടതി, സംസ്ഥാനങ്ങളുടെ നിഷ്ക്രിയത്വം ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞു. ഇതുവരെ ഇരു സർക്കാരുകളും റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പാക്കിയിട്ടില്ല.

ഇതുസംബന്ധിച്ച് ഇരു സർക്കാരുകൾക്കും എന്തെങ്കിലും പരാതികളുണ്ടെങ്കിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ കോടതിയെ അറിയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരങ്ങൾ മുറിക്കാൻ തമിഴ്നാട് സർക്കാർ മുൻപ് അനുമതി ആവശ്യപ്പെട്ടിരുന്നു.