പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 കാരിയെ കാണാതായി; പെരിയാറിൽ എടുത്തുചാടിയിരിക്കാം എന്ന് സംശയം, ഫയർഫോഴ്സ് തെരച്ചിൽ തുടരുന്നു

0
195

കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ താമസിക്കുന്ന 18 വയസ്സുകാരിയായ സുമ എന്ന പെൺകുട്ടിയെ കാണാതായതായി പരാതി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിലെ മണിയുടെ മകളായ സുമ ഇന്നലെ വീട്ടിൽനിന്ന് പുറത്തിറങ്ങിയതിന് ശേഷം തിരികെ വന്നിട്ടില്ല. മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിരിക്കാമെന്ന സൂചനയെ തുടർന്ന് ഫയർ ഫോഴ്സ് ടീം നദീതീരത്ത് തെരച്ചിൽ നടത്തുന്നു. കുട്ടിയുടെ കാര്യത്തിൽ സംശയം ഉയർന്നപ്പോൾ ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. നിലവിൽ തെരച്ചിൽ തുടർന്നുകൊണ്ടിരിക്കുന്നു.