കുവൈത്തിലെ വിഷമദ്യ ദുരന്തം; മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

0
92

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യം കഴിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. നിരവധി പേര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതല്‍ ശക്തമാക്കി. കുവൈത്തില്‍ വിഷമദ്യം കഴിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമ നടപടികള്‍ പൂര്‍ത്തിയാക്കണ്ടതുണ്ട്. മരിച്ചവരില്‍ ആറ് മലയാളികളും ഉള്‍പ്പെടുന്നതായാണ് അനൗദ്യോഗിക വിവരം.നാല് തമിഴ്നാട് സ്വദേശികള്‍ക്കും ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ക്കും ജീവന്‍ നഷ്ടമായി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുന്നു. അതുകൊണ്ട് തന്നെ മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത.