കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്, ഇതാണ് പറ്റിയ സമയം, നാട്ടിലേക്ക് പണമയച്ചോളൂ

0
83
kuwait dinar

കുവൈറ്റ്‌ സിറ്റി : കുവൈത്ത് ദീനാറിനെതിരെ ഇന്ത്യൻരൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദീനാറിന്റെ രൂപയിലേക്കുള്ള വിനിമയ നിരക്കിൽ വന്‍ വർധനവ്. ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ 287.25 രൂപയാണ് ഓഗസ്റ്റ് 30ന് രേഖപെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മികച്ച വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാൻ കുവൈത്തിലെ പണ ഇടപാട് എക്സേഞ്ചുകളിൽ എത്തുന്നവരിൽ വലിയ വർദ്ധനയാണ് ഉള്ളത്.