കുവൈറ്റ് സിറ്റി : കുവൈത്തില്‍ അബ്ദലി ഫാമിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ ഒരു പ്രവാസി യുവാവ് മരിച്ചു. യുവാവ് സഞ്ചരിച്ച മോട്ടോർസൈക്കിൾ അൽ-ഫലാഹ് സ്ട്രീറ്റിൽ വെച്ച് ഒരു കാറുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കാർ ഡ്രൈവറെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും, തുടർ അന്വേഷണങ്ങൾക്കായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. മരണത്തിന് കാരണമായ കൂട്ടിയിടിയായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.






























