കുവൈറ്റ് സിറ്റി : കുവൈറ്റിലെ പരിചരണത്തിന്റെ പര്യായമായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ശസ്ത്രക്രിയ ചികിത്സ ചെലവുകൾ ഭയപ്പെടുന്നവർക്ക് ആശ്വാസം പകരുന്ന രീതിയിൽ ഡേ കെയർ സർജറികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ എന്നാൽ മികച്ച ഗുണനിലവാരത്തിൽ ലഭ്യമാക്കിയിരിക്കുന്നു.
ഡേ കെയർ സർജറി യൂണിറ്റിന്റെ പ്രധാന ലക്ഷ്യം രോഗികൾക്ക് അവശ്യമായ ശസ്ത്രക്രിയകൾ ഒരേ ദിവസത്തിനുള്ളിൽ തന്നെ ലഭ്യമാക്കുക എന്നതാണ്. ശസ്ത്രക്രിയയ്ക്കുശേഷം ദീർഘകാല ആശുപത്രി താമസമില്ലാതെ തന്നെ രോഗികൾ വീട്ടിലേക്ക് മടങ്ങാൻ കഴിയുന്ന സംവിധാനമാണിത്. അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങൾ, നൂതന ചികിത്സാ സാങ്കേതിക വിദ്യകൾ, ഇവയെല്ലാം ഉപയോഗിച്ച് ലോകനിലവാരത്തിലുള്ള ചികിത്സ മെട്രോ ഉറപ്പുവരുത്തുന്നു. കുറഞ്ഞ സമയം, കുറഞ്ഞ ചെലവിൽ, ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള രോഗികൾക്ക് ദീർഘകാലമായി ആശുപത്രിയിൽ കഴിയേണ്ടതില്ലാതെ ശസ്ത്രക്രിയകൾ ചെയ്യാൻ കഴിയുന്ന ഈ വിഭാഗത്തിൽ, ഹെർണിയ ,കുട്ടികൾക്കും മുതിർന്നവർക്കും അഗ്രചർമ്മം ശസ്ത്രക്രിയ, പൈൽസ്, ബ്രസ്റ്റ് സർജറി, പിത്താശയ ശസ്ത്രക്രിയ, എൻഡോസ്കോപ്പി, ലാപ്പറോസ്കോപ്പിക് സർജറികൾ, സിസ്റ്റുകൾ, ലിപ്പോമ, ടംങ്ക് ടൈ റിലീസ്, നഖ സംബന്ധമായ ശസ്ത്രക്രിയകൾ തുടങ്ങി വൈവിധ്യമാർന്ന ചികിത്സകൾ ലഭ്യമാണ്. മിനിമൽ ഇൻവേസീവ് ടെക്‌നോളജികൾ ഉപയോഗിച്ചാണ് മിക്ക ശസ്ത്രക്രിയകളും നടത്തുന്നത്, അതുവഴി വേദന കുറയ്ക്കുകയും, രോഗിയുടെ പുനരുദ്ധാരണം വേഗത്തിലാക്കുകയും ചെയ്യുന്നു. ശസ്ത്രക്രിയാ മേഖലയിൽ നിര്വാഡിജി വർഷത്തെ
പരിചയസമ്പത്തുള്ള സ്പെഷ്യലിസ്റ്റ് സർജന്മാരായ ഡോ. മുഹന്നദ് ഗാബിർ (30 വർഷം പരിചയം), ഡോ. ജിതേന്ദ്ര കുമാർ (27 വർഷം പരിചയം) എന്നിവരാണ് ഈ വിഭാഗം നയിക്കുന്നത്. ലാപറോസ്കോപ്പിക് സർജറികളിലും ജനറൽ സർജറികളിലും ഇവർ വിദഗ്ധരാണ്.ആധുനിക ശസ്ത്രക്രിയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പിന്തുണയോടെ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ആഗോള നിലവാരത്തിലുള്ള ചികിത്സ നൽകുന്നുണ്ട്. ആശുപത്രിയിൽ കഴിയൽ ഒഴിവാക്കാൻ കഴിയുന്ന ഡേ കെയർ സംവിധാനങ്ങൾ, രോഗിയുടെ ജീവിതശൈലി ബാധിക്കാതെ കാര്യക്ഷമമായി ചികിത്സ നേടാനായുള്ള അവസരമാണ്.ശസ്ത്രക്രിയ ചികിത്സ ചെലവുകൾ കുറക്കുന്നതിനായി, മെട്രോ എല്ലാ ശസ്ത്രക്രിയകൾക്കും സർജൻ കൺസൾട്ടേഷനുകൾക്കും ക്യാഷ്ബാക്ക് ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഒരു കെ ഡി മുതൽ തുടങ്ങുന്ന വിവിധ ഹെൽത്ത് ലാബ് പരിശോധനകൾ ഉൾപ്പെടുന്ന നിരവധി ആരോഗ്യപരിശോധനകളും മെട്രോയിൽ ലഭ്യമാണെന്ന് മെട്രോ മാനേജ്‌മന്റ് അറിയിച്ചു.