കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂണിറ്റ് ഇഫ്ത്വാർ മീറ്റ് സംഘടിപ്പിച്ചു. സംഗമം ഐ.ഐ.സി വൈസ് പ്രസിഡന്റ് സിദീഖ് മദനി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.എ റഷീദ് അധ്യക്ഷത വഹിച്ചു. സാജിദ് റഹ്മാൻ ഫാറൂഖി ക്ലാസെടുത്തു. ആരിഫ് പുളിക്കൽ സ്വാഗതവും ജംഷീർ ഉണ്ണിയാലുക്കൽ നന്ദിയും പറഞ്ഞു. സ്ത്രീകളടക്കം നൂറ്റമ്പതോളും പേർ സംഗമത്തിൽ പങ്കെടുത്തു.

































