സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് നൽകില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കുവൈത്ത്

0
26

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ശമ്പളം സമയത്ത് നൽകുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ശമ്പള വിതരണം വൈകിയാൽ കമ്പനികൾക്കെതിരെ നിയമനടപടികളും കമ്പനി ഫയൽ സസ്‌പെൻഷനും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ശമ്പളം ‘റെഡ് ലൈൻ’ ആണെന്ന് അധികൃതർ വ്യക്തമാക്കി, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിബദ്ധമാണെന്നും അറിയിച്ചു.