ജാർഖണ്ഡ് കോടതി രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാത്ത വാറന്റ് പുറപ്പെടുവിച്ചു

0
126

റാഞ്ചി:ജാർഖണ്ഡിലെ എംപി-എംഎൽഎ കോടതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാത്ത വാറന്റ് പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ലക്ഷ്യംവച്ചുള്ള അപകീർത്തികരമായ പരാമർശത്തിനെതിരെയാണ് ഈ നടപടി. കോടതി ഉത്തരവിൽ ജൂൺ 26-ന് മുമ്പായി രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശിച്ചു.

ഹാജരാകേണ്ട തീയതിയിൽ ഇളവ് ആവശ്യപ്പെട്ട് രാഹുലിന്റെ വക്കീൽ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ബിജെപി നേതാവ് പ്രതാപ് സിംഗ് കാട്ടിയാർ നൽകിയ പരാതിയെ തുടർന്നാണ് ഈ നടപടി. 2018-ൽ നടത്തിയ ഒരു പ്രസംഗത്തിൽ കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി പ്രസിഡന്റുമാരാകാം എന്ന് രാഹുൽ പരാമർശിച്ചതായിരുന്നു വിവാദം. ഈ വാക്കുകൾ അമിത് ഷായെ ലക്ഷ്യംവച്ചായിരുന്നുവെന്നും, ബിജെപി പ്രവർത്തകരെ അപമാനിക്കുന്നതാണെന്ന് കാട്ടിയാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.