സൈറൺ കേൾക്കുമ്പോൾ ഭയപ്പെടരുത് ; സുരക്ഷാ നിർദ്ദേശങ്ങളുമായി കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ്

0
56

കുവൈത്ത്സിറ്റി : മുന്നറിയിപ്പ് സൈറൺ കേൾക്കുമ്പോൾ ജനങ്ങൾ ശാന്തത പാലിച്ച് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ് (GFF) അഭ്യർത്ഥിച്ചു. ഇത്തരം സൈറണുകൾ സാധ്യതയുള്ള അപകടസൂചനകളാണെന്നും അതിനാൽ അടിയന്തരമായെങ്കിലും സമാധാനപരമായ പ്രതികരണം ആവശ്യമാണ് എന്നും അധികൃതർ വ്യക്തമാക്കി. ആളുകൾ ഭയപ്പെടാതെ അനാവശ്യ ഓട്ടപ്പാച്ചിലുകൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. സമീപത്തുള്ള സുരക്ഷിത അഭയകേന്ദ്രങ്ങളിലേക്ക് ശാന്തമായി മാറി അലർട്ട് അവസാനിക്കുന്നതുവരെ അവിടെ തുടരണമെന്നും അധികൃതർ പറഞ്ഞു. ആപത്‌സാഹചര്യങ്ങളിൽ ജനക്കൂട്ടങ്ങളിൽ നിന്ന് മാറിനിൽക്കുകയും തുറസ്സായ സ്ഥലങ്ങൾ, മുകളിലെ നിലകൾ, ഗ്ലാസ് ജനലുകൾക്കരികിലെ പ്രദേശങ്ങൾ എന്നിവ ഒഴിവാക്കുകയും വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വീടുകളിൽ ബേസ്മെന്റ് ഉണ്ടെങ്കിൽ അവിടേക്ക് മാറുന്നത് കൂടുതൽ സുരക്ഷിതമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.