മയക്കുമരുന്ന് വേട്ട ശക്തം; 10 പേർ അറസ്റ്റിൽ, ലഹരിവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

0
7

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തും ഉപയോഗവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ 10 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് നടത്തിയ പ്രത്യേക സുരക്ഷാ ഓപ്പറേഷനുകളിലാണ് നടപടി.

ഏകദേശം 3 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതിൽ 1.1 കിലോ ക്രിസ്റ്റൽ മെത്തും 2 കിലോ ലിറിക്ക പൗഡറും ഉൾപ്പെടുന്നു. കൂടാതെ 2,218 ലിറിക്ക ക്യാപ്സ്യൂളുകൾ, നാല് കാപ്റ്റഗൺ ഗുളികകൾ, മറ്റ് ലഹരി വസ്തുക്കൾ എന്നിവയും കണ്ടെത്തി.60 കുപ്പി നാട്ടിൽ നിർമ്മിച്ച മദ്യം, മൂന്ന് തോക്കുകൾ, മയക്കുമരുന്ന് വിതരണം ചെയ്യാൻ ഉപയോഗിച്ച രണ്ട് ഹൈ-സെൻസിറ്റീവ് തൂക്കയന്ത്രങ്ങൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 8,179 കുവൈത്തി ദിനാറും പിടിച്ചെടുത്തതായി മന്ത്രാലയം അറിയിച്ചു.

പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.