തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ സെൻട്രൽ കളിക്കളം രൂപീകരിച്ചു

0
8

കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (TRASSK) 2026 പ്രവർത്തന വർഷത്തിലെ സെൻട്രൽ കളിക്കളം രൂപീകരിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് ട്രാസ്ക് ഓഫീസിൽ വെച്ചായിരുന്നു രൂപീകരണം. ചടങ്ങിൽ വനിതാവേദി ജോയിന്റ് സെക്രട്ടറി ക്രിസ്റ്റൽ മഞ്ഞളി അധ്യക്ഷത വഹിച്ചു. വനിതാവേദി ജനറൽ കൺവീനർ വിജിത രതീഷ്, വനിതാവേദി സെക്രട്ടറി സുബൈദ ഷാജഹാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അസോസിയേഷൻ പ്രസിഡന്റ് രജീഷ് ചിന്നൻ, സെക്രട്ടറി സുജീഷ്. പി എസ്, ട്രഷറർ മനോജ്‌ കുരുംമ്പയിൽ, വൈസ് പ്രസിഡന്റ് ജോയ് ചിറ്റിലപ്പിള്ളി, ജോയിന്റ് സെക്രട്ടറിമാരായ മുകേഷ് ഗോപാലൻ, രമേഷ് മേനോൻ, സുധീർ കല്ലായിൽ, ജോയിന്റ് ട്രഷറർ ജിൽ ചിന്നൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന കേന്ദ്ര കളിക്കളം കമ്മിറ്റി രൂപീകരണത്തിൽ കളിക്കളം കൺവീനർ ആയി കുമാരി സാന്ദ്ര മരിയ, സെക്രട്ടറി ഏദൽ ജോസഫ് ജിൽ, ജോയിന്റ് സെക്രട്ടറി ഷസ ഷാജഹാൻ എന്നിവരെ തിരഞ്ഞെടുത്തു. കളിക്കളം സെൻട്രൽ കമ്മിറ്റി അംഗങ്ങളായി നിശാൽ പി സുജീഷ്, ആരവ് മധു, ആൻറിയ അനിൽ, അഭിറാം സിസിൽ, ബോസ്കോ വില്യം, ഹൃഷികേശ് സുദർശൻ, എറിക് ജോൺസ്, ഇവലിൻ ജോഫി, കെവിൻ ജിജോ എന്നിവരെയും തിരഞ്ഞെടുത്തു.