യു ഡി എഫ്‌ സത്യപ്രതിജ്ഞ; കുവൈത്ത്‌ കെ എം സി സി ആഘോഷിച്ചു

0
9

കുവൈത്ത് സിറ്റി: മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ യു ഡി എഫ്‌ മന്ത്രിമാരുടെ സത്യ സത്യപ്രതിജ്ഞ കുവൈത്ത്‌ കെ എം സി സി ആഘോഷിച്ചു. ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ്യ, ഫഹാഹീൽ പ്രദേശങ്ങളിൽ പായസ വിതരണം നടത്തി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ആഘോഷ സംഗമം നടന്നു. കുവൈത്ത്‌ കെ എം സി സി ആക്ടിംഗ്‌ പ്രസിഡണ്ട്‌ ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി വൈസ്‌ ചെയർമാൻ ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ റഊഫ്‌ മഷ്ഹൂർ തങ്ങൾ, ഫാറൂഖ്‌ ഹമദാനി, ജില്ലാ ഭാരവാഹികളായ അസീസ്‌ തിക്കോടി, റസാഖ്‌ അയ്യൂർ, നാസർ തളിപ്പറമ്പ്‌, അയ്യൂബ്‌ പുതുപ്പറമ്പ്‌, നിഷാദ്‌ എറണാകുളം പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും വൈസ്‌ പ്രസിഡന്റ് എം ആർ നാസർ നന്ദിയും പറഞ്ഞു.