യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയും, നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പും ആഘോഷമാക്കി ഒ ഐ സി സി

0
7

കുവൈറ്റ് സിറ്റി : ഒ ഐ സി സി എറണാകുളം ജില്ലാകമ്മിറ്റി, നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പും 13-മത് മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങും ആഘോഷമാക്കി.

ജില്ലാ പ്രസിഡന്റ് സാബു പൗലോസിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി.ജിജു പോൾ സ്വാഗതം ആശംസിക്കുകയും, നാഷണൽ ജനറൽ സെക്രട്ടറി. ബിനോയി ചന്ദ്രൻ പ്രവചന മത്സരവിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒന്നാം സ്ഥാനം നേടിയ ഹരികുമാറിനും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടെസ് തോമസിനും, മഹേഷിനും പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ കൈമാറി. നാഷണൽ ജനറൽ സെക്രട്ടറി നിബു ജേക്കബ് വിജയികളെ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

പ്രസ്തുത യോഗത്തിൽ, വൈസ് പ്രസിഡന്റുമാരായ ബാബു എബ്രഹാം, ജിയോ മത്തായി, നാഷണൽ കമ്മിറ്റി അംഗം ജിനോ എം കെ, ജില്ലാ സെക്രട്ടറിമാരായ, പ്രിൻസ് ബേബി, എൽദോസ് എബ്രഹം, കൂടാതെ തങ്കച്ചൻ ജോസഫ്, പീറ്റർ K.മാത്യു എന്നിവർ വിജയികളെ അഭിനന്ദിക്കുകയും, അധികാരമേറ്റ യുഡിഎഫ് സർക്കാരിന് ആശംസകൾ നേരുകയും ചെയ്തു.
ബാലകൃഷ്ണ മല്യ ആഘോഷപരിപാടികൾക്ക് നേതൃത്വംനൽകി. ആഘോഷത്തിന്റെ ഭാഗമായി മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജില്ലാ ട്രഷറർ ബിജു മാത്യു യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.