കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം നൽകുന്ന വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം ‘സഹൽ’ ആപ്പിലൂടെ വീണ്ടും സജീവമാക്കിയതായി അധികൃതർ അറിയിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ സിസ്റ്റങ്ങളിൽ നവീകരണവും വികസന പ്രവർത്തനങ്ങളും പൂർത്തിയായതിനെ തുടർന്നാണ് സേവനം പുനരാരംഭിച്ചതെന്ന് സഹൽ ആപ്പ് വ്യക്തമാക്കി. പുതുക്കിയ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് വാഹന ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർണമായും ഓൺലൈനായി ‘സഹൽ’ ആപ്പിലൂടെ നിർവഹിക്കാനാകും.






























