പ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ യൂണിറ്റ്, യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

0
10

കുവൈറ്റ് സിറ്റി :പ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ യൂണിറ്റ്, യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞു പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഈയിടെ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ UDF നെ പിന്തുണക്കാനുള്ള പാർട്ടി തീരുമാനം ഉചിതമായിരുന്നെന്നും ഒരു മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിനെ ജനങ്ങൾ അത്രത്തോളം വെറുത്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എം കെ അധ്യക്ഷനായി. കേന്ദ്ര വൈസ് പ്രസിഡന്റ് ലായിക് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പ്രവാസികൾ പ്രതിസന്ധിയിലായ സമയങ്ങളിലെല്ലാം പ്രവാസി വെൽഫെയർ കുവൈത്ത് അവർക്ക് താങ്ങും തണലുമായി വരാറുണ്ടെന്നും കോവിഡ് കാലത്തെ പോലെ തന്നെ ജിസിസി യിൽ ഉണ്ടായ യുദ്ധ സമാന അന്തരീക്ഷത്തിൽ നാട്ടിൽ പോകാനോ, തിരിച്ചു വരാനോ ഏറെ പ്രയാസപ്പെട്ട കുവൈത്തിലെ പ്രവാസികൾക്ക് കുവൈത്ത് എയർവേസുമായി നേരിട്ട് ബന്ധപ്പെട്ട് കുറഞ്ഞ ചെലവിൽ യാത്ര സൗകര്യം ഒരുക്കിയത് പ്രവാസി വെൽഫെയർ കുവൈത്തിന് ഏറെ അഭിമാനവും, പ്രവാസികൾക്ക് ഏറെ ആശ്വാസവും നൽകി.
ഇനിയും പ്രവാസികൾക്കായി എല്ലാ വിധ പ്രയാസങ്ങളിലും താങ്ങായി പ്രവാസി വെൽഫെയർ കുവൈത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയതായി പാർട്ടിയിലേക്ക് കടന്നു വന്ന, രാജേഷ് തിരുവനന്തപുരം, ബാബു പാലക്കാട്‌, ഷേർലി എന്നിവരുടെ മെമ്പർഷിപ്പ് ഫോം, ലായിക് അഹമ്മദ്, ഹാരിസ് എന്നിവർ സ്വീകരിച്ചു. 2026 ലെ മെമ്പർഷിപ്പ് കാമ്പയിനിൽ ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത ഫഹാഹീൽ യൂണിറ്റിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഐ കെ അബ്ദുൽഗഫൂർ രാഷ്ട്രീയ ക്വിസ് നടത്തി. നാല് ഗ്രൂപ്പുകളായി ആവേശത്തോടെ നടന്ന മത്സരത്തിൽ ടീം കേരള വിജയികളായി. കഴിഞ്ഞ സമ്മേളനത്തിൽ നടന്ന കുട്ടികളുടെ ചിത്ര രചന മത്സരത്തിൽ വിജയികളായ ഐസ ഉസാമ,നവാൽ ഉസാമ എന്നിവർക്ക് ലായിക് അഹമദ്, അനിയൻ കുഞ്ഞു എന്നിവർ സമ്മാനം കൈമാറി. സാജിദ് പി കെ, ഗഫൂർ എം കെ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

എക്സിക്യൂട്ടീവ് അംഗം മുനീർ പി കെ സ്വാഗതവും, ട്രഷറർ ഹാരിസ് എച്ച് നന്ദിയും പറഞ്ഞു.