ദേശീയ കാർഷിക നയം പുന:രാവിഷ്കരിക്കണം നാഷണൽ ഫാർമേഴ്സ് ലീഗ്

0
9

കോഴിക്കോട് :കാർഷിക മേഖലയുടെ അതിവേഗ വളർച്ചയും ഭക്ഷ്യ സുരക്ഷയും കർഷകരുടെ വരുമാന വർദ്ധനവും മുൻനിർത്തി രണ്ടായിരത്തിൽ പ്രഖ്യാപിക്കപ്പെട്ട ദേശീയ കാർഷിക നയം കാലോചിതമായ മാറ്റങ്ങൾ വരുത്താതെ മുരടിച്ച് നിൽക്കുകയാണെന്നും രാജ്യത്തിൻെറ സമ്പദ്ഘടനയെയും കർഷക സമൂഹത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും നാഷണൽ ഫാർമേഴ്‌സ് ലീഗ് സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഇടക്കാലത്ത് കൊണ്ടുവന്ന ഘടനാപരമായ മാറ്റങ്ങൾ കർഷകരുടെ പ്രതിസന്ധികളെ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ ദുരവസ്ഥ അവസാനിപ്പിക്കണമെന്നും കർഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബ് കൗൺസിൽ ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജെയിംസ് കാഞ്ഞിരത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. സി എച് മുസ്തഫ കെ പി ആലിക്കുട്ടി മാസ്റ്റർ, ഫിറോസ് മഞ്ചേരി, എം അബ്ദുറഹിമാൻ , പി പി അബ്ദുൽ ഹമീദ്, വഹാബ് മണ്ണിൽകടവ് പ്രസംഗിച്ചു. സാലിഹ് മേടപ്പിൽ സ്വാഗതവും പ്രൊഫ. കെ കെ മുഹമ്മദ് നന്ദിയും പറഞ്ഞു. നാഷണൽ ഫാർമേഴ്സ് ലീഗിൻ്റെ പുതിയ ഭാരവാഹികളായി കെ കെ മുഹമ്മദ് മാസ്റ്റർ (പ്രസിഡന്റ് ) സാലിഹ് മേടപ്പിൽ (ജന സെക്രട്ടറി ) പ്രൊഫ കെ കെ മുഹമ്മദ്  (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. സഹ ഭാരവാഹികളായി ജേക്കബ് വെളുത്താൻ, അമീർ കളനാട്, കെ പി ആലി കുട്ടി മാസ്റ്റർ (വൈസ് പ്രസിഡന്റ് ) എ മണികണ്ഠൻ , ഫിറോസ് മഞ്ചേരി, വഹാബ് മണ്ണിൽക്കടവ് (സെക്രട്ടറിമാർ ) എന്നിവരെയും തെരഞ്ഞടുത്തു.