സാൽമിയ സൂപ്പർ മെട്രോയിൽ ഇനി ലോകോത്തര ഗാസ്‌ട്രോഎൻററോളജി സേവനം – വിദഗ്ദ്ധ പരിചയസമ്പത്തുമായി ഡോ. യാക്കൂബ് മുഹമ്മദ്

0
16

കുവൈറ്റ് സിറ്റി : ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ കൃത്യമായ രോഗനിർണയത്തിലും ആധുനിക ചികിത്സാരീതികളിലും അനേക വർഷത്തെ അനുഭവസമ്പത്തുള്ള പ്രമുഖ ഗാസ്‌ട്രോഎൻററോളജിസ്റ്റും ഇൻറേണൽ മെഡിസിൻ വിദഗ്ധനുമായ ഡോ. യാക്കൂബ് മുഹമ്മദ് (MBBCh, MRCP-UK) ഇനി മെട്രോ സാൽമിയയിൽ രോഗികൾക്ക് സേവനം നൽകും.

അനേക വർഷത്തെ സമ്പന്നമായ ക്ലിനിക്കൽ അനുഭവമുള്ള ഡോ. യാക്കൂബ്, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണ രോഗങ്ങൾ, കരൾ രോഗങ്ങൾ, അൾസർ, ആസിഡിറ്റി, വയറുവേദന, മലബന്ധം, കുടൽ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ചികിത്സയിൽ ശ്രദ്ധേയനായ വിദഗ്ധനാണ്. രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി രോഗിക്ക് ഏറ്റവും അനുയോജ്യമായ ചികിത്സ ഉറപ്പാക്കുന്നതാണ് അദ്ദേഹത്തിന്റെ ചികിത്സാരീതിയുടെ പ്രധാന സവിശേഷത.

ദഹനരോഗങ്ങളുടെ കൃത്യമായ പരിശോധനയ്ക്കായി ആവശ്യമായ എൻഡോസ്കോപ്പിയും കൊളനോസ്‌കോപ്പിയും അത്യാധുനിക സംവിധാനങ്ങളിലൂടെ സുരക്ഷിതമായി നിർവഹിക്കുന്നതിൽ ഡോ. യാക്കൂബിനു ശ്രദ്ധേയമായ വൈദഗ്ധ്യമുണ്ട്. രോഗിയുടെ ആരോഗ്യനിലയും സൗകര്യവും പരിഗണിച്ച് ലോക്കൽ അനസ്‌തീഷ്യയിലോ ജനറൽ അനസ്‌തീഷ്യയിലോ പരിശോധനകൾ നടത്താനുള്ള സൗകര്യവും ലഭ്യമാണ്.

ദീർഘകാലമായി വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അനുഭവിക്കുന്നവർ, തുടർച്ചയായ അസിഡിറ്റി, വയറുവേദന, ദഹനക്കുറവ്, രക്തസ്രാവം, അല്ലെങ്കിൽ മറ്റ് ദഹനസംബന്ധമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എന്നിവർ സമയബന്ധിതമായി വിദഗ്ധനെ സമീപിക്കുന്നത് ആരോഗ്യസംരക്ഷണത്തിന് നിർണായകമാണ്.

രോഗികളോട് കരുതലോടെയുള്ള സമീപനവും കൃത്യമായ രോഗനിർണയവും ഫലപ്രദമായ ചികിത്സയും കൊണ്ട് നിരവധി രോഗികളുടെ വിശ്വാസം നേടിയ ഡോ. യാക്കൂബ് മുഹമ്മദ് , ദഹനരോഗ ചികിത്സാരംഗത്തെ ശ്രദ്ധേയനായ പേരാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ സേവനം സൂപ്പർ മെട്രോ സാൽമിയയിൽ ലഭ്യമാകുന്നത് കുവൈത്തിലെ രോഗികൾക്ക് കൂടുതൽ മികച്ച ചികിത്സാസൗകര്യം ലഭ്യമാക്കുന്നതിനാണെന്നു മെട്രോ മാനേജ്‌മന്റ് പറഞ്ഞു.