ഡോ. എസ് ജയശങ്കർ കുവൈത്തിൽ എത്തി

0
16

കുവൈത്ത് സിറ്റി: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കുവൈത്തിൽ എത്തി. ഗൾഫ് മേഖലയുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആറു രാജ്യങ്ങളിലേക്കുള്ള നയതന്ത്ര പര്യടനത്തിന്‍റെ ഭാഗമായാണ് ഈ സന്ദർശനം.

ജൂലൈ 7 മുതൽ 9 വരെയാണ് സന്ദർശന കാലയളവ്. കുവൈത്തിന്റെ ഉന്നത നേതാക്കളുമായും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജ സുരക്ഷ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, കോൺസുലർ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചാണ് പ്രധാന ചർച്ചകൾ. കൂടാതെ ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പരസ്പര താൽപര്യമുള്ള പ്രാദേശിക വിഷയങ്ങളും ചർച്ചയാകും. ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ തന്ത്രപ്രധാനമായ ആഴം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു