കുവൈത്ത് സിറ്റി : ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുവൈത്തിലെ പ്രമുഖ ക്യാരംസ് താരങ്ങളെ അണിനിരത്തി “കാരംസ് ടൂർണമെന്റ് 2026” ദജീജിലെ മെട്രോ മെഡിക്കൽ കോർപ്പറേറ്റ് ഓഫീസ് ഹാളിൽ സംഘടിപ്പിച്ചു. ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി റിയാസ് പരേത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി കുവൈത്ത് ആക്ടിംഗ് പ്രസിഡന്റ് ബിനു ചെമ്പാലയം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ സനിൽ തയ്യിൽ, ജില്ലയുടെ ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറി റെജി കോരിത്, പി. സുഭാഷ്, വർഗീസ് ജോസഫ് മാരാമൺ, ഷോബിൻ സണ്ണി, ജോയ് ജോൺ തുരുത്തിക്കര, ആന്റോ വാഴപ്പിള്ളി, ബത്തർ വൈക്കം, ബൈജു ഇടുക്കി, വിജോ തോമസ്, സുജിത്ത് കായലോട് എന്നിവർ ആശംസകൾ അറിയിച്ചു.
സിംഗിൾസ്, ഡബിൾസ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കുവൈത്തിലെ നിരവധി പ്രമുഖ താരങ്ങളും ടീമുകളും പങ്കെടുത്തു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സി.ഇ.ഒയും മാനേജിങ് പാർട്ണറുമായ ഹാജി മുസ്തഫ ഹംസ മത്സരത്തിൽ പങ്കെടുത്തത് ടൂർണമെന്റിന് കൂടുതൽ ആവേശം പകർന്നു.
ഡബിൾസ് വിഭാഗത്തിൽ മുഹമ്മദ് ഹനീസ് – റഫീഖ് സഖ്യം ജേതാക്കളായി. സിംഗിൾസ് വിഭാഗത്തിൽ മുസ്തഫ കിരീടം സ്വന്തമാക്കി. മുരളി കോഴിക്കോട് ടൂർണമെന്റിലെ മികച്ച താരമായി (Best Player) തിരഞ്ഞെടുക്കപ്പെട്ടു.
സമ്മാനദാനവും സമാപന സമ്മേളനവും ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട് ഉദ്ഘാടനം ചെയ്തു. രവി ചന്ദ്രൻ ചുഴലി, അക്‌ബർ വയനാട്, ഷിജോ തോമസ്, മാത്യു ഫിലിപ്പ്, സുജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു.
മഹമ്മുദ് പെരുമ്പ, ജോബി കോളയാട്, സിദ്ധിഖ് സി.പി., സജിൽ പി.കെ., രജിത്ത് കെ.സി. എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ജോയിന്റ് കൺവീനർ ജയേഷ് ചന്ദ്രോത്ത് സ്വാഗതവും ജോയിന്റ് ട്രഷറർ വിനോയ് കരിബിൻ നന്ദിയും രേഖപ്പെടുത്തി.

































