കുവൈത്ത് സിറ്റി : കെ എഫ് ഇ (കുവൈറ്റ് ഫിലിം എന്തുസിയസ്റ്റ്) മെഗാപ്രോഗ്രാം `റൂട്ട്സ് ‘ സെപ്റ്റംബർ 18ന് നടക്കും. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തുന്ന പ്രോഗ്രാമിനോട് അനുബന്ധിച്ച് റാഫിൾ കൂപ്പൺ പുറത്തിറക്കി. കെ എഫ് ഇ ചെയർമാൻ ജിനു വൈക്കത്ത് കുവൈറ്റിലെ ലുലു എക്സ്ചേഞ്ച് ഓപ്പറേഷൻ ഹെഡ് ഷഫാസ് അഹമ്മദിന് കൈമാറി പ്രകാശനം നടത്തി. മാധ്യമ പ്രവർത്തകനും ലോക കേരള സഭ അംഗവുമായ സത്താർ കുന്നിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ എഫ് ഇ പ്രസിഡന്റ് വട്ടിയൂർകാവ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കെ എഫ് ഇ കൺവീനർ അഖില അൻവി, സിബി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി ജിജുന ഉണ്ണി സ്വാഗതവും കോർ കമ്മിറ്റി അംഗം ലിബിൻ നന്ദിയും അറിയിച്ചു.
Home Kuwait Associations കെ എഫ് ഇ മെഗാപ്രോഗ്രാം `റൂട്ട്സ്’ സെപ്റ്റംബർ 18ന് ; റാഫിൾ കൂപ്പൺ പ്രകാശനം...

































