ഇവിഎം ഹാക്കിംഗ് തട്ടിപ്പ് ഗുരുതര കുറ്റം; അന്വേഷണം വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

0
12

കാസർഗോഡ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ അത് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യവും തിരഞ്ഞെടുപ്പ് അട്ടിമറിയുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ താൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കേവലം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി കൂട്ടിച്ചേർത്തു. എത്ര ഉന്നതനായ ആളായാലും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും, വിഷയത്തിൽ മാധ്യമങ്ങൾക്ക് വാർത്ത നൽകിയവർ പൊലീസിലോ അധികാരികൾക്കോ പരാതി കൂടി നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.