ഖൈത്താനിൽ ഭക്ഷ്യസുരക്ഷാ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത 61 കിലോ മത്സ്യം നശിപ്പിച്ചു

0
8

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഖൈത്താൻ മേഖലയിൽ നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ 61.23 കിലോഗ്രാം മത്സ്യം പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) നശിപ്പിച്ചു.

പരിശോധനയ്ക്കിടെ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുകയും മായം കലർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുകയും ചെയ്ത ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ നിയമലംഘന നോട്ടീസുകളും അധികൃതർ നൽകി.

രാജ്യത്തെ ഭക്ഷ്യ സ്ഥാപനങ്ങളിൽ മേൽനോട്ടം ശക്തമാക്കുന്നതിനും, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ഇത്തരം പരിശോധനകൾ തുടരുമെന്ന് PAFN അറിയിച്ചു.