കുവൈറ്റിൽ പൗരന്മാർക്കും കുടുംബങ്ങൾക്കും വീട്ടുജോലിക്കാർക്കും മാത്രമായി ഭക്ഷ്യ റേഷൻ പരിമിതപ്പെടുത്തി

0
16

കുവൈറ്റ് സിറ്റി : കുവൈത്തിലെ വാണിജ്യ-വ്യവസായ മന്ത്രി ഒസാമ അൽ-ബുദായി സർക്കാർ സബ്‌സിഡി ഭക്ഷ്യ റേഷൻ ലഭിക്കുന്നതിനുള്ള അർഹത കുവൈത്ത് പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഗാർഹിക തൊഴിലാളികൾക്കും മാത്രമായി പരിമിതപ്പെടുത്തി. റേഷൻ കാർഡ് സമ്പ്രദായത്തിന് കീഴിൽ ഭക്ഷ്യവസ്തുക്കൾ സ്വീകരിക്കാൻ അർഹതയുള്ള വിഭാഗങ്ങളെ വ്യക്തമാക്കുന്ന 2014 ലെ മന്ത്രിതല പ്രമേയം (216) ലെ ആർട്ടിക്കിൾ അഞ്ചിലെ ക്ലോസ് നമ്പർ (1) ഭേദഗതി ചെയ്യുന്നതാണ് ഈ തീരുമാനം.

അംഗീകൃത വിഭാഗങ്ങൾക്ക് പുറത്തുള്ള വ്യക്തികൾക്ക് സബ്‌സിഡി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനോ ഉപയോഗിക്കാനോ അനുവദിച്ചിരുന്ന എല്ലാ വ്യവസ്ഥകളും മന്ത്രാലയം റദ്ദാക്കി. പുതിയ ഉത്തരവ് പ്രകാരം, സബ്‌സിഡി ലഭിച്ച ഭക്ഷ്യവസ്തുക്കൾ മറ്റുള്ളവർക്ക് വിറ്റതായോ കൈമാറിയതായോ കണ്ടെത്തുന്നവരുടെ റേഷൻ വിതരണം ഉടൻ നിർത്തിവയ്ക്കും.

നിയമം ലംഘിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട അധികൃതർ നിയമനടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.