ഓണോത്സവം – 2026 ന്റെ ഓണസദ്യ കൂപ്പൺ പ്രകാശനം ചെയ്തു

0
9

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം – 2026 ന്റെ ഓണസദ്യ കൂപ്പൺ വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുജീഷ്. പി. ചന്ദ്രന് നൽകി പ്രകാശനം ചെയ്തു.

കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ. ജി.മോഹൻ, കേന്ദ്ര കമ്മിറ്റി ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, കേന്ദ്ര കമ്മിറ്റി സെക്രട്ടറി രാജീവ് ശ്രീധരൻ, കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് ജോയ് നന്ദനം, കേന്ദ്ര കമ്മിറ്റി ജോയിന്റ് ട്രഷറർ ചന്ദ്രു പറക്കോട്, ഉപദേശക സമിതി അംഗം സജയൻ വേലപ്പൻ, കേന്ദ്ര കമ്മിറ്റി അംഗം ഹരി ശ്രീനിലയം, ഫഹാഹീൽ യൂണിറ്റ് കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ, ഫഹാഹീൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബിജു.വി.ബി.ആചാരി, ഫഹാഹീൽ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജി ഗംഗാധരൻ, സാൽമിയ യൂണിറ്റ് കൺവീനർ വസന്തകുമാർ കോയിത്തട്ട, സാൽമിയ യൂണിറ്റ് സെക്രട്ടറി വിനോദ് എം.പി, പ്രോഗ്രാം ജനറൽ കൺവീനർ മിനികൃഷ്ണ, വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ്, വനിതാവേദി ട്രഷറർ അജിത. എം.ആർ, വനിതാവേദി സെക്രട്ടറി അഞ്ജന പുരുഷോത്തമൻ, വനിതാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടിനു സുജീഷ്, സുധ ഗോപി, ബിന്ദു രാജു, മഞ്ജുള സജയൻ, സ്മിത രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.

ഓഗസ്റ്റ് 28 വെള്ളിയാഴ്ച മങ്കഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ഓണോത്സവത്തിൽ വിവിധയിനം കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും എന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.